കണ്ണൂര്‍: മലയാളിയും മഹിളാ അസോസിയേഷന്‍ നേതാവുമായ എ.ആര്‍. സിന്ധു സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിന്ധു, അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്.
ഹൈദരാബാദില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ 95ല്‍ 94 അംഗങ്ങളെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ഒരു സീറ്റ് സ്ത്രീ പ്രാതിനിധ്യത്തിനായി ഒഴിച്ചിട്ടു. ഈ ഒഴിവാണ് എ.ആര്‍. സിന്ധുവിനെ ഉള്‍പ്പെടുത്തി സി.പി.എം നികത്തിയത്. പി.കെ. ശ്രീമതി, എം.സി ജോസഫൈന്‍, കെ.കെ. ശൈലജ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി സ്ത്രീ പ്രാതിനിധ്യം.
സുല്‍ത്താന്‍ ബത്തേരി മുന്‍ എം.എല്‍.എയും കിസാന്‍ സഭയുടെ ദേശീയ ഭാരവാഹിയുമായ പി. കൃഷ്ണപ്രസാദിന്റെ ഭാര്യയാണ് സിന്ധു. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്.
