അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പ്‌ലൈനിൽ ചോർച്ച; കൊച്ചി നഗരത്തിൽ രൂക്ഷഗന്ധം

കൊച്ചി: നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിനു സമാനമായ രൂക്ഷഗന്ധം പടർന്നു. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ചയാണ് കാരണം.

ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഗന്ധം പരന്നത്. അർധരാത്രിയോടെ പലയിടത്തും രൂക്ഷമായി ഗന്ധം അനുഭവപ്പെട്ടു. ഗന്ധം രൂക്ഷമായതോടെ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പാചകവാതകത്തിനു ഗന്ധം നൽകുന്ന ടെർട്ട് ബ്യൂട്ടൈൽ മെർക്കപ്റ്റൺ ആണ് ചോർന്നത്. രൂക്ഷഗന്ധം ഒഴിച്ചാൽ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *