തിരുവനന്തപുരം: കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ അങ്കമാലി വരെ നീട്ടുന്ന കാര്യവും ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയില്‍ റോജി എം ജോണിന്റെ സബ്മിഷനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കരിപ്പൂര്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *