ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരൻ മരിച്ച സംഭവം; സമ്മാനം നൽകിയത് ഭാര്യയുടെ മുൻകാമുകൻ; അറസ്റ്റ് ചെയ്ത് പോലീസ്

റായ്പൂർ: വിവാഹത്തിന് സമ്മാനമായി ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവ വരനും സഹോദരനും മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വധുവിന്റെ മുൻ കാമുകൻ ആണ് ഹോം തിയറ്റർ സമ്മാനമായി ലഭിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കവാർധ സ്വദേശിയായ സർജു മർകം (33) ആണ് അറസ്റ്റിലായത്. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇതിനിടെ കൊല്ലപ്പെട്ട ഹേമേന്ദ്ര വിവാഹം ചെയ്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാകുകയായിരുന്നു. എന്നാൽ വിവാഹിതനാണെന്നകാര്യം പെൺകുട്ടി അറിഞ്ഞതോടെ ഇതിൽ നിന്നും പിന്മാറി. പിന്നീട് ഹേമേന്ദ്രയുമായുള്ള വിവാഹത്തിന് സമ്മതിയ്ക്കുകയായിരുന്നു.

 എന്നാൽ ഇതറിഞ്ഞ സർജുവിന് പെൺകുട്ടിയോട് കടുത്ത പകയായി. ഇതോടെ പെൺകുട്ടിയെയും ഹേമേന്ദ്രയെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് സമ്മാനമായി നൽകാനായി ഒരു ഹോം തിയറ്റർ വാങ്ങി. ഇതിൽ സ്‌ഫോടക വസ്തു നിറച്ച് നൽകുകയായിരുന്നു.

മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള ഒരു പാറമടയിലെ തൊഴിലാളിയായിരുന്നു സർജു. ഇവിടെ പാറപൊട്ടിക്കുന്ന സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുകയായിരുന്നു ഇയാളുടെ ജോലി. ഈ മുൻപരിചയം വച്ചാണ് ഇയാൾ സ്‌ഫോട വസ്തു നിർമ്മിച്ചത്. തുടർന്ന് ഹോം തിയറ്ററിനുള്ളിൽ ഇത് അറിയാതെ സ്ഥാപിക്കുകയായിരുന്നു. പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകുന്ന താപനിലയിൽ പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നും ഇത് സജ്ജീകരിച്ചിരുന്നത്.

വിവാഹത്തിന് എത്തിയ സർജു സമ്മാനമായി നൽകി ഉടൻ മദ്ധ്യപ്രദേശിലേക്ക് കടന്നിരുന്നു. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വരന്റെ ബന്ധുവിനാണ് ഇയാൾ സമ്മാനം കൈമാറിയത്. പ്രദേശത്തെ സിസിടിവി ക്യാമറകളും, വിവാഹ വീഡിയോകളും ചിത്രങ്ങളുമെല്ലാം പരിശോധിച്ച ശേഷമാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *