തിരുവനന്തപുരം: നെല്‍വയല്‍-നീര്‍ത്തട നിയമ ഭേദഗതി പാസാക്കരുതെന്ന് പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വി ടി ബല്‍റാം സ്പീക്കര്‍ക്ക് കത്ത് നല്‍കി.

അതേസമയം, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട് 2018ല്‍ പുറത്തിറക്കിയ ബില്‍ തണ്ണീര്‍ത്തടങ്ങളുടെ മരണമണിയാകുമെന്നും ഇപ്പോഴത്തെ നീക്കം ഭൂമാഫിയയ്ക്ക് വേണ്ടിയാണെന്നും പി ടി തോമസ് എംഎല്‍എ ആരോപിച്ചു.

നിയമത്തില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം നടപ്പിലായില്ലായിരുന്നു. നിയമം ഭേദഗതി ചെയ്യില്ലെന്നും നഗര പ്രദേശങ്ങളില്‍ ഇളവ് നല്‍കില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. സിപിഐ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിലെ നിയമം തുടരുമെന്നും നിയമത്തില്‍ കാതലായ മാറ്റം ഉണ്ടാകില്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *