കൊച്ചി: 15 വയസ്സുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിനിയായ ദീപ എന്ന പെണ്‍കുട്ടിയെയാണ് കാക്കനാട് ടിവി സെന്ററിനു സമീപത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പരിചയക്കാരന്‍ ഒഡിഷ സ്വദേശി ചക്രധര്‍ മാലിക്കിനെ (40) തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ചക്രധര്‍ ചിറ്റേത്തുകര വ്യവസായ മേഖലയിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ദീപയെ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് ചക്രധര്‍ പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച രാത്രി ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *