എലത്തൂർ തീവെപ്പ്: ‘പ്രതി ഷാരൂഖ് സൈഫി തീവ്ര ആശയങ്ങൾ പിന്തുടരുന്നയാൾ’: എഡിജിപി എം.ആർ അജിത് കുമാർ

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ പ്രതി ഷാരൂഖ് സൈഫിയ്ക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകൾ കണ്ടെത്തിയതിനാലാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതി ഷാരൂഖ് സൈഫി തീവ്ര ആശയങ്ങൾ പിന്തുടരുന്ന ആളാണ്.

ഒരു വർഷമായി ഷാരൂഖ് സൈഫി ദേശവിരുദ്ധ വീഡിയോകൾ കാണുന്നത് പതിവാക്കിയിരുന്നു. യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകൾ കണ്ടെത്തിയതിനാലാണെന്നും എഡിജിപി പറഞ്ഞു. പ്രതിക്ക് പ്ലസ് ടു വിദ്യാഭ്യാസം മാത്രമാണുള്ളത്. ഷാറൂഖ് കേരളത്തിൽ എത്തിയത് ആദ്യമായി ആണെന്നും എം. ആർ അജിത് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *