സാന്ത നഗറിലെ ഓവുചാലിൽ എട്ടുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊന്നശേഷം ഓവുചാലിൽ തള്ളിയതാണെന്ന് പൊലീസ് പറയുന്നു. അബ്ദുൽ വാഹിദ് ആണ് കൊല്ലപ്പെട്ട കുട്ടിയെന്നു തിരിച്ചറിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ട്രാൻസ്ജെൻഡർ ആയ ഇമ്രാനെ അറസ്റ്റ് ചെയ്തു. ചാക്കിൽ കെട്ടി കുട്ടിയുടെ മൃതദേഹവുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇമ്രാൻ ആവശ്യപ്പെട്ടപ്രകാരം ഒആർഎസ് പാനീയം നൽകാനാണ് കുട്ടി എത്തിയത്. ബക്കറ്റിൽ കുട്ടിയുടെ തല കടത്തിയാണ് ശ്വാസം മുട്ടിച്ചുകൊന്നത്.

നരബലിയാണ് നടന്നതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ഗൂഢമായ പല പ്രവർത്തനങ്ങളും ഇമ്രാന്റെ വീട്ടിൽ നടക്കാറുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ, കുട്ടിയുടെ പിതാവുമായി ഇമ്രാന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. നരബലിയാണോ എന്ന കാര്യവും അന്വേഷണിക്കുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *