തളി ക്ഷേത്ര പരിസരത്ത് ഇസ്ലാമീകപേരുകൾ നൽകാൻ കോഴിക്കോട് കോർപ്പറേഷൻ ശ്രമിക്കുന്നതായി ആരോപണം ; തളി പ്രദേശത്തിന് മർക്കസ്സുദ്ദവ എന്ന് പുതിയ പേര് !

തളി ക്ഷേത്ര പരിസരത്ത് ഇസ്ലാമീകവത്ക്കരണത്തിന് ഒരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. തളി ശിവക്ഷേത്രത്തിന്റെ പ്രദേശങ്ങളായ കണ്ടംകുളം ജൂബിലി ഹാൾ പാർക്ക് തുടങ്ങിയവയ്‌ക്ക് ഇസ്ലാമീക പേര് നൽകാനാണ് കോർപ്പറേഷന്റെ തീരുമാനമെന്നാണ് ജനം ടീവി റിപ്പോർട്ട് ചെയുന്നത് . പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു

ഗൂഗിൾ മാപ്പിലടക്കം പേര് തളി ക്ഷേത്രപ്രദേശത്തിന്റെ മാറ്റിയിരിക്കുകയാണ്. മർക്കസ്സുദ്ദവ എന്നാണ് നിലവിൽ ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ലഭിക്കുന്നത്. ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും പേരുകൾ മാറ്റാനുള്ള പ്രവർത്തനം കോർപ്പറേഷൻ ആരംഭിച്ചു കഴിഞ്ഞുവെന്നും . ഇതിനെതിരെ ഭക്തരും സമീപ വാസികളും ശക്തമായ പ്രതിരോധമാണ് ഉയർത്തുന്നത് എന്നാൽ ഇതൊന്നും കണ്ടഭാവം നടിക്കാതെയാണ് കോർപ്പറേഷന്റെ നീക്കമെന്നും . ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ഹാൾ എന്നും സമീപത്തെ പാർക്കിന് നൗഷാദ് പാർക്കും എന്നാണ് പേര് മാറ്റുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു .

ജൂബിലി ഹാളിന്റെ പേര് നിലനിർത്തണമെന്നും മുൻ കൗൺസിലറായ കൃഷ്ണയ്യരുടെ പേര് പാർക്കിന് നൽകണമെന്നും തളി പ്രദേശത്തിന് നൽകിയിരിക്കുന്ന മർക്കസ്സുദ്ദവ എന്ന പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമീപവാസികൾ മുന്നോട്ട് വന്നിട്ടും കോർപ്പറേഷൻ നിലപാട് മാറ്റില്ലെന്ന് വാശിയിലാണ്. ഇതേ തുടർന്ന് തളി പൈതൃക സംരക്ഷണ സമിതി കോർപ്പറേഷന് നിവേദനം നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ മന്ത്രിയും ഡെപ്യൂട്ടി മേയറുമാണെന്നാണ് പ്രദേസവാസികൾ പറയുന്നതെന്നും റിപ്പോർട്ടിൽപറയുന്നു  . ക്ഷേത്ര പ്രദേശത്തെ പേര് മാറ്റൽ ഇതിനോടകം വലിയ വിവാദങ്ങൾ വഴിവെച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *