വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ലഗേജില്‍ 22 പാമ്പുകൾ

ചെന്നൈ: മലേഷ്യയിൽനിന്നു ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിയുടെ ലഗേജിനുള്ളിൽനിന്നു പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 പാമ്പുകളെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. പിടികൂടിയവയിൽ ഒരു ഓന്തുമുണ്ട്.

പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍നിന്നു പാമ്പുകള്‍ പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരുമ്പുവടി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പാമ്പിനെ കരുതലോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങിയത്. യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *