ഹനോയ്: വിയറ്റനാമില്‍ കനത്ത മഴയെതുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ഇതേതുടര്‍ന്ന് പതിനഞ്ചു പേര്‍ മരിക്കുകയും 12 പേരെ കാണാതാവുകയും ചെയ്തു. അഞ്ചുപേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ഉത്തര വിയറ്റ്‌നാമിലെ ലെചൗ, ഹജിയാങ് പ്രവിശ്യകളിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ സേന അറിയിച്ചു. മൂന്നരക്കോടിയോളം രൂപയുടെ നഷ്ടങ്ങള്‍ ഉണ്ടായതായി വിയറ്റ്‌നാമിലെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കവും കൊടുങ്കാറ്റും ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് വര്‍ഷംതോറും വിയറ്റ്‌നാമില്‍ മരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *