‘മലൈക്കോട്ടൈ വാലിബന്‍’; മോഹന്‍ലാല്‍ ലുക്ക് വൈറലാകുന്നു

  അറുപത്തിമൂന്നാം പിറന്നാളിന്റെ നിറവിലാണ് മോഹന്‍ലാല്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലെ നടന്റെ ലുക്കാണ് വൈറല്‍ ആകുന്നത്.

കുടുമി കെട്ടി, കയ്യില്‍ ടാറ്റു അടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. മലൈക്കോട്ടൈ വാലിബന്റെ നിര്‍മാതാവ് ആയ ഷിബു ബേബി ജോണ്‍ ആണ് മോഹന്‍ലാലിന് ആശംസ അറിയിച്ച് ഫോട്ടോ പങ്കുവച്ചത്. ‘തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തിനില്ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡെ ലാലു’, എന്നാണ് ഷിബു കുറിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അടുത്തിടെ ആണ് വാലിബന്റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്. 77 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. നിലവില്‍ ചെന്നൈയില്‍ ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Sreejith Evening Kerala

Leave a Reply

Your email address will not be published. Required fields are marked *