കൊച്ചി: ആലുവയിലെ വാടക വീട്ടില്‍ ഡോക്ടറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനാണ് (76) മരിച്ചത്.

പറവൂര്‍ കവലയ്ക്കടുത്ത് സെമിനാരിപ്പടിയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം അടങ്ങുന്ന, ഡോക്ടര്‍ എഴുതിവെച്ചതെന്ന് കരുതുന്ന കത്ത് മൃതദേഹത്തിന് അരികില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *