കള്ള പ്രമാണങ്ങള്‍ കാട്ടി ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍

ഹൈദരാബാദ്: ബാങ്കിനെ കബളിപ്പിച്ച് 14,50,000 രൂപ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ജതഗി വിശ്വനാഥ് ആണ് അറസ്റ്റിലായത്. തെലങ്കാന ഗ്രാമീണ ബാങ്ക് മാനേജറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വിശ്വനാഥിനൊപ്പം വേണുഗോപാല്‍ എന്നയാളും ഉണ്ടായിരുന്നതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് വിവരം.

ഇരുവരുംകൂടി കള്ള പ്രമാണങ്ങള്‍ കാട്ടി ബാങ്കിനെ വഞ്ചിച്ച് പൈസ തട്ടിയെടുത്തതായാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *