ഡെറ്റ്‌റോയ്റ്റ്: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ടൊയോട്ടയുടെ ആഢംബര വാഹനമായ ലക്‌സസ് തങ്ങളുടെ 121,000 കാറുകള്‍ തിരിച്ചു വിളിക്കുന്നു. വാഹനത്തിലെ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് വാഹനത്തിന് എന്തെങ്കിലും കേടുപാട് സംഭവിക്കാതിരിക്കും എന്നു പറയാന്‍ കമ്പനിക്ക് ഉറപ്പില്ലാത്തതിനാലാണ് തിരിച്ചു വിളിക്കുന്നത്. ഇന്ധന ചോര്‍ച്ച എന്തു കാരണത്താലാണ് സംഭവിച്ചതെന്ന് പരിശോധിക്കണം. കാരണം തങ്ങള്‍ വളരെ ഹാര്‍ഡായ സിസ്റ്റം ആണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ലോകവ്യാപകമായാണ് ലക്‌സസ് കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ യു എസിലും. വാഹനങ്ങളിലെ ഇന്ധന പൈപ്പ് മാറ്റി പകരം വളരെ മെച്ചപ്പെട്ട പൈപ്പുകള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കാനാണ് തീരുമാനം. ഇതിനായി ഡീലര്‍മാരെ സമീപിക്കാമെന്നും, ഇവയ്ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഉടമകള്‍ക്ക് ഇ മെയില്‍ വഴി ആഗസ്റ്റ് ആദ്യം തന്നെ വിവരം അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

20062013 കാലയളവില്‍ IS350, 20102014 ല്‍ IS350C, 20072011 ല്‍ GS350,GS450 h എന്നീ കാറുകളും കമ്പനി തിരിച്ചു വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *