സ്വഭാവെവെകൃതം കാരണം വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്ന പുനര്‍വിവാഹം മുടങ്ങി ; പിതാവ് ആറു വയസുള്ള മകളെ മഴുവിന് വെട്ടിക്കൊന്നു, അമ്മയെ ഓടിച്ചിട്ട് വെട്ടി

മാവേലിക്കര: പിതാവ് ആറു വയസുള്ള മകളെ വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. നക്ഷത്രയുടെ പിതാവ് ശ്രീമഹേഷി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളംകേട്ട് ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റു സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. പുറത്തേക്കോടിയ സുനന്ദയെ മഹേഷ് പിന്തുടരുകയും ആക്രമിക്കുകയും ചെയ്തു. സുനന്ദയുടെ തലയ്ക്കും െകെയ്ക്കും വെട്ടേറ്റിട്ടുണ്ട്.

സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊന്നത്.നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിനെത്തുടര്‍ന്നാണ് നാട്ടിലെത്തിയത്.

ശ്രീമഹേഷിന്റെ പുനര്‍വിവാഹം വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍, ശ്രീമഹേഷിന്റെ സ്വഭാവെവെകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍നിന്നു പിന്മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *