കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

തിരുവന്തപുരം: കാലവർഷം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി തുടരുന്നു. വീണ്ടും ശക്തിപ്രാപിക്കുന്ന ബിപോർജോയ് അടുത്ത 24 മണിക്കൂറിൽ വടക്ക്- വടക്ക് കിഴക്ക് ദിശയിലും നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ ജാ​ഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

10-06-2023: കോഴിക്കോട്, വയനാട്, കണ്ണൂർ

11-06-2023: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്

12-06-2023: കോഴിക്കോട്, കണ്ണൂർ.

Leave a Reply

Your email address will not be published. Required fields are marked *