കണ്ണൂർ : ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മനിയെ 2-0ന് പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ജര്‍മനിക്കുവേണ്ടി കണ്ണൂരില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ഓര്‍മിപ്പിച്ച് കളക്ടര്‍ പോസ്റ്റ് ചെയ്തത്. ‘കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്‌ളക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നായിരുന്നു കളക്ടര്‍ കുറിച്ചത്.ജര്‍മനിയുടെ ലോകകപ്പില്‍നിന്നുള്ള അതിദയനീയ പുറത്താകലില്‍ തകര്‍ന്നിരിക്കുമ്പോഴാണ് ജര്‍മന്‍ ആരാധകരെ അല്‍പം ട്രോളിയും ഫ്ളക്സുകള്‍ നീക്കംചെയ്യാന്‍ നിര്‍ദേശിച്ചും കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
2018-06-28
