സമാറ: യെറി മിന നേടി ഏക ഗോളില്‍ കൊളംബിയ റഷ്യന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. സെനഗലിനെതിരെ വിജയിച്ച്‌ ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി ചാമ്ബ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 74-ാം മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു മിനയുടെ ഗോള്‍. യുവാന്‍ ക്വിന്ററോ എടുത്ത കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യാതെ ബോക്‌സില്‍ നിന്നിരുന്ന മിന ഉയര്‍ന്നു ചാടി പന്ത് വലയിലേക്ക് കുത്തിയിടുകയായിരുന്നു മിന. ഈ ലോകകപ്പില്‍ മിനയുടെ രണ്ടാം ഗോളാണിത്. നേരത്തെ പോളണ്ടിനെതിരേയും മിന ഗോള്‍ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *