ബൈക്കപകടത്തിൽ തലക്ക് പരിക്കേറ്റ് ആറു മാസമായി അബോധാവസ്ഥയിലായിരുന്ന അധ്യാപിക മരിച്ചു

കൊടുങ്ങല്ലൂർ: ബൈക്കിൽ നിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ് ആറു മാസമായി അബോധാവസ്ഥയിൽ കഴിഞ്ഞ കോളജ് അധ്യാപിക മരിച്ചു. എരുശ്ശേരിപ്പാലം കോറോംപറമ്പിൽ സുമേഷിന്‍റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്. കൊടുങ്ങല്ലൂർ ശൃംഗപുരം പോഴായിപ്പറമ്പിൽ ഗണേശ് പൈയുടെയും രമയുടെയും മകളാണ്. ഇരിങ്ങാലക്കുട തരണനെല്ലൂർ കോളജ് അധ്യാപികയായിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 21നായിരുന്നു അപകടം നടന്നത്. ഡിസംബർ എട്ടിനായിരുന്നു രശ്മിയുടെയും സുമേഷിന്‍റെയും വിവാഹം. 21ന് ഭർത്താവിനൊപ്പം പീച്ചി ഡാം സന്ദർശിച്ച് മടങ്ങുമ്പോൾ പട്ടിക്കാട് രണ്ടാമത്തെ ഹമ്പ് കയറുമ്പോൾ ബൈക്കിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ രശ്മി നാലുമാസത്തോളം തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *