ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സാഹചര്യത്തില്‍ സിനിമാരാഷ്ട്രീയ മേഖലകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഭാവന, രമ്യാ നമ്ബീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിയിലൂടെയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ അമ്മയുടെ പുതിയ തീരുമാനത്തിനെതിരെ രംഗത്തിയിരുന്നു. ഇപ്പോഴിതാ വാണി വിശ്വനാഥും രംഗത്തെത്തിയിരിക്കുകയാണ്.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് വാണി വിശ്വനാഥും രംഗത്ത്. ഭര്‍ത്താവ് ബാബുരാജ് കൂടി ഉള്‍പ്പെട്ട കമ്മിറ്റി എടുത്ത തീരുമാനത്തിനെതിരെയാണ് വാണി വിശ്വനാഥ് രംഗത്തെത്തിയിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തോട് താന്‍ വിയോജിക്കുന്നുവെന്നും കുറ്റവിമുക്തനായതിന് ശേഷം ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുത്താല്‍ മതിയായിരുന്നുവെന്നും പുതിയ നേതൃത്വത്തിന്റ ഈ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും വാണി വിശ്വനാഥ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *