തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ 45ാമത്തെ ചീഫ് സെക്രട്ടറിയായ ടോം ജോസ് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.

2020 മേയ് 31 വരെയാണ് ടോം ജോസിന് സര്‍വ്വീസ് ഉള്ളത്. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം ജോസ്. ടോം ജോസ് ചീഫ് സെക്രട്ടറിയാകുന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവി ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *