വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് വീണു; യുവാക്കള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീടിന്റെ ചുമരിടിഞ്ഞ് യുവാക്കള്‍ മരിച്ചു. വെള്ളപ്പന സ്വദേശി സി വിനു(36) വേര്‍കോലി സ്വദേശി എന്‍ വിനില്‍(32) എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഉച്ചക്ക് മൂന്നരയോടെയാണ് അപകടം

പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് സ്ലാബ് ഇരുവരുടേയും മേല്‍ വീണ് അതിനടിയില്‍ കുടുങ്ങുകയായിരുന്നു. മരിച്ചവര്‍ രണ്ടുപേരും തൊഴിലാളികളാണ്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *