അങ്കമാലിയിലെ ആശുപത്രിയിൽ യുവതി കുത്തേറ്റ് മരിച്ചു; കുത്തിയത് മുൻ സുഹൃത്തെന്ന് പൊലീസ്

കൊച്ചി: എറണാകുളം അങ്കമാലി മൂർക്കന്നൂരിലെ എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. തുറവൂർ തൈവാലത്ത് സ്വദേശി ലിജി രാജേഷ് (40) ആണ് കൊല്ലപ്പെട്ടത്. ലിജിയുടെ അമ്മ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ്. അമ്മയെ പരിചരിക്കാനായി എത്തിയതായിരുന്നു ലിജി.

യുവതിയുടെ മുൻ സുഹൃത്തായ ആലുവ സ്വദേശി മഹേഷാണു കൃത്യം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ നാലാമത്തെ നിലയിൽ വച്ചാണു ലിജിക്കു കുത്തേറ്റത്. ലിജിയെ കാണാനായി എത്തിയതായിരുന്നു മഹേഷ്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും മഹേഷ് കത്തിയെടുത്ത് ലിജിയെ നിരവധി തവണ കുത്തിയെന്നുമാണു വിവരം.  ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു.      ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവർ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.  എന്താണ് കൊലപാതക കാരണമെന്നത് വ്യക്തമല്ല. പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്‌തു വരികെയാണ്. തടയാൻ ശ്രമിച്ചയാളെയും പ്രതി ഉപദ്രവിച്ചതായി ആശുത്രിയിൽ ഉണ്ടായിരുന്നവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *