പത്തനംതിട്ട: അടൂരിൽ പതിനേഴുകാരി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ കാമുകനും സുഹൃത്തുക്കളും ഉൾപ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. ഇതേ തുടർന്ന് ജൂലൈ ആറിനാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഴിഞ്ഞ ഡിസംബർ മുതൽ പല ദിവസങ്ങളിലായാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ആദ്യം കാമുകനാണ് പീഡിപ്പിച്ചത്. ഇയാൾ പിന്നീട് സുഹൃത്തുക്കൾക്ക് നമ്പർ കൈമാറുകയായിരുന്നു. ഇവരുമായി സൗഹൃദത്തിലാകാൻ കാമുകൻ നിർബന്ധിക്കുകയായിരുന്നു. തുടർന്നായിരുന്നു പീഡനം. പൊലീസ് കേസെടുത്തതോടെ നാടുവിട്ട പ്രതികളെ ആലപ്പുഴ ഉൾപ്പെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പിടികൂടിയത്.

പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ പൊലീസ് നടത്തി. മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *