ലെജന്‍ഡ്‌സ് ലോകകപ്പില്‍ മേയേഴ്‌സ് ടീമും പ്രസ് ക്ലബ്ബ് ടീമും ജേതാക്കളായി

കോഴിക്കോട്: കാലിക്കട്ട് പ്രസ് ക്ലബും കോഴിക്കോട് ലെജന്‍ഡ്‌സ് സ്‌പോര്‍ട്‌സ് അക്കാഡമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലെജന്‍ഡ്‌സ് ലോകകപ്പില്‍ ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് നയിച്ച മേയേഴ്‌സ് ടീമും പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടീമും ജേതാക്കളായി.

ടൂര്‍ണമെന്റ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ യു.വി. ജോസ്, ഐഎസ്എല്‍ താരം ടി.പി രഹനേഷിന് പന്ത് തട്ടികൊണ്ട് സെലിബ്രിറ്റി മത്സരം ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയായിരുന്നു. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി രാജേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ലെജന്‍ഡ്‌സ് മാനേജിംഗ് ഡയറക്ടര്‍മാരായ കെ. ഷറഫുദ്ദീന്‍, ഷിഹാബ്, മലബാര്‍ ഹോസ്പിറ്റല്‍ എംഡി ഡോ. മില്ലി മോണി, പെലോടണ്‍ എംഡി റോസിക് ഉമര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുല്‍ നാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *