വിനായകന്റെ ഫ്‌ളാറ്റിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ അടിച്ചു തകർത്തു; വാതിൽ തകർക്കാനും ശ്രമം

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് പിന്നാലെ നടൻ വിനായകന്റെ ഫ്‌ളാറ്റിന് നേരെ ആക്രമണം. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ളാറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്.

വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പത്തോളം പേർ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. ഫ്‌ളാറ്റിൽ എത്തിയ സംഘം ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വാതിൽ തകർക്കാനും ശ്രമിച്ചു. പോലീസും ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരും ചേർന്നായിരുന്നു സംഘത്തെ പിടിച്ചുമാറ്റിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ വിനായകനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *