സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരം

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. നിലവില്‍ ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം.

കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.  അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. നിലവില്‍ എഗ്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നാളെ രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *