വാളയാർ : മാരിയില്ല മഴക്കാലം എന്ന പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രം ഒഴലപതിയും പിംസ് ഹോസ്പിറ്റൽ വാളയാർ സംയുക്തമായി ഗവൺമെന്റ് എച്ച് എസ് കോഴിപ്പാറയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ഡെങ്കു നിവാരണയജ്ഞത്തിന്റെയും ഭാഗമായി ഒഴലപ്പതി ഗവൺമെന്റ് കുടുംബാരോഗ്യവുമായി കൈയോർത്ത് കുട്ടികളിൽ ഡെങ്കുവിനെ കുറിച്ചുള്ള ബോധവൽക്കരണവും, ഡെങ്കു തടയാൻ വീടുകളിൽ എന്തെല്ലാം ചെയ്യണമെന്നും പിംസ് ഹോസ്പിറ്റൽ ഡീൻ ഡോക്ടർ രാജൻ പയ്യപ്പിള്ളി ബോധവൽക്കരണ ക്ലാസ് നൽകി. ഒഴലപ്പതി കുടുംബാരോഗ്യ ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്, കോഴിപ്പാറ ഗവൺമെന്റ് സ്കൂൾ വൈസ് പ്രിൻസിപ്പൽ , പിംസ് ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് ആതിര എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *