നടി അപർണ നായരുടെ മരണം: ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്‌ഐആർ

തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയ്ക്ക് ഭർത്താവിന്റെ കാരണം അമിത മദ്യപാനവും അവഗണനയും മൂലമെന്ന് എഫ്‌ഐആർ. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിലാണ് അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് അപർണയെ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സോഷ്യൽ മീഡിയയിലും അപർണ സജീവമായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും അപർണ സന്തോഷകരമായ നിമിഷങ്ങളാണ് സൈബർ ഇടങ്ങളിൽ പങ്കുവെച്ചിരുന്നത്. ഇളയമകളുടെ മുഖമുള്ള പോസ്റ്റാണ് അപർണ അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *