ആവേശത്തിൽ ആറാടി യുഡിഎഫ്; വിയർത്ത് ജെയ്ക്: ലീഡ് 10,000 കടന്നു

പുതുപ്പള്ളി: ആവേശത്തിൽ ആറാടി യുഡിഎഫ്. അതിവേഗം ബഹുദൂരം മുന്നേറി ചാണ്ടി ഉമ്മന്‍. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. കോട്ടയം ബസേലിയസ് കോളേജിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിഷൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ലീഡ് കുത്തനെ ഉയർത്തിയിരുന്നു ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ വലിയ കട്ടൌട്ടുമായി പ്രവർത്തകരെത്തി ആഘോഷം തുടങ്ങി.

72.86 ശതമാനം പോളിം​ഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ആകാക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. വികസനവും സഹതാപവും ചർച്ചയായ പുതുപ്പള്ളിയിൽ ഒരു പുതിയ മുഖം വരുന്നത് കാത്തിരിക്കുകയാണ് അണികളും. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽ ഡി എഫ്.

Leave a Reply

Your email address will not be published. Required fields are marked *