സ്വയംവര സിൽക്‌സ് പുതിയ ഷോറൂം കൊടുങ്ങല്ലൂരിൽ

കൊടുങ്ങല്ലൂർ: പ്രമുഖ ടെക്‌സ്‌റ്റൈൽ ഗ്രൂപ്പായ സ്വയംവര സിൽക്‌സിന്റെ swayamvara silks പുത്തൻ ഷോറൂം കൊടുങ്ങല്ലൂർ വടക്കേനടയിൽ പ്രവർത്തനം ആരംഭിച്ചു. വിവാഹ പട്ടുസാരികൾ, ഗൗണുകൾ, ലെഹങ്കകൾ തുടങ്ങിയ ബ്രൈഡൽവെയറുകളുടെ കൊടുങ്ങല്ലൂരിലെ ഏറ്റവും വലിയ കളക്ഷനാണ് സ്വയംവരയിൽ അണിനിരത്തിയിട്ടുള്ളത്. മെൻസ്‌വെയർ, കിഡ്‌സ്‌വെയർ, ലേഡീസ്‌വെയർ എന്നീ വിഭാഗങ്ങളുമുള്ള ‘കംപ്ളീറ്റ് ഫാമിലി ഷോപ്പിംഗ് അനുഭവമാണ്” പുതിയ ഷോറൂം ഉപഭോക്താക്കൾക്ക് സമ്മാനിക്കുക.

ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി സ്വയംവര സിൽക്‌സിന്റെ വിവിധ ഷോറൂമുകളിൽ നിന്ന് ബ്രൈഡൽ പർച്ചേസ് ചെയ്യുന്നവർക്കായി ലക്കി ബ്രൈഡ് കോണ്ട‌സ്‌റ്റ് ഒരുക്കിയിരിക്കുന്നു. വിവാഹ പർച്ചേസ് നടത്തുന്ന നവദമ്പതികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് ചലച്ചിത്രതാരം ടൊവിനോ തോമസിനൊപ്പമുള്ള വിരുന്നിൽ അതിഥികളാകാം. ആകർഷകമായ മറ്റ് സമ്മാനങ്ങളുമായി മോഡൽ ഹണ്ട് പോലുള്ള കോണ്ടസ്‌റ്റുകളും സ്വയംവര നടത്തുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ നെയ്‌ത്ത് ഗ്രാമങ്ങളിൽ നിന്നുള്ള പട്ടുസാരികൾ നേരിട്ട് പർച്ചേസ് ചെയ്‌ത് ശരിയായ വിലയിൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വയംവര സിൽക്‌സ് ഷോറൂമുകളുടെ പ്രവർത്തനമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സ്വയംവര സിൽക്‌സ് 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായും വിവിധ ഓഫറുകളും കോണ്ടസ്‌റ്റുകളും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *