മകന്‍ ഓടിച്ച കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ചു, വീട്ടമ്മക്ക് ദാരുണാന്ത്യം, അപകടം ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും മടങ്ങവെ

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലാണ് സംഭവം. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടില്‍ അമ്മിണി മാത്യുവാണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി ടൗണില്‍ വെച്ചായിരുന്നു അപകടം. വെളുപ്പിന് 4.30 നായിരുന്നു അപകടം സംഭവിച്ചത്. രോഗബാധിതയായതിനെ തുടര്‍ന്ന് കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്.

മകന്‍ ജേക്കബായിരുന്നു കാര്‍ ഓടിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന് മുന്നില്‍ വെച്ച് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളി മേരീ ക്വീന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ജേക്കബിന് പരിക്കുകളൊന്നുമില്ല. അപകടത്തില്‍ സാരമായി പരിക്കേറ്റ അമ്മിണിയുടെ മകള്‍ ബ്ലെസി ആശുപതിയില്‍ ചികിത്സയിലാണ്. ജേക്കബ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്നാണ് അനുമാനം.

Evening Kerala News : best malayalam news portal in kerala

Leave a Reply

Your email address will not be published. Required fields are marked *