സോളാര്‍ ഗൂഢാലോചന:  തുടര്‍ നടപടിക്കുള്ള സ്റ്റേ നീക്കി; പത്തു ദിവസത്തേക്ക് ഗണേഷ് കുമാര്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ ഗൂഢാലോചന കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ കെ ബി ഗണേഷ് കുമാര്‍ പത്തു ദിവസത്തേക്ക് നേരിട്ടു ഹാജരാകേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കേസില്‍ ഗണേഷ് കുമാര്‍ നേരിട്ടു ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പരാതിക്കാരിക്കും കോടതി സമന്‍സ് അയച്ചിരുന്നു. കൊട്ടാരക്കര കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *