തിരുവല്ല: മാതാവിനൊപ്പം കാറിൽ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു. നങ്ങ്യാർകുളങ്ങര നെയ്യിശ്ശേരിൽ വീട്ടിൽ അബിൻ വർഗീസ് – കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോഷ്വാ (രണ്ട്) ആണ് മരിച്ചത്.

ടി.കെ റോഡിലെ തിരുവല്ല കറ്റോട് ജങ്ഷന് സമീപം ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ജോഷ്വയുടെ മാതാവ് കവിത ഓടിച്ചിരുന്ന കാർ ടോറസുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. പരി​ക്കേറ്റ ജോഷ്വായെയും മാതാവ് കവിതയെയും ഇവരുടെ മാതാവ് ജെസ്സിയെയും ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് കുഞ്ഞ് മരിച്ചത്.

പ്രാഥമിക ശുശ്രൂഷക്ക് ശേഷം കവിത ആശുപത്രി വിട്ടു. കവിതയുടെ മാതാവ് ജസ്സി ചികിത്സയിൽ തുടരുകയാണ്. തിരുവല്ലയിൽ നിന്നും ഇരവിപേരൂരിലുള്ള കവിതയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *