കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. കശ്മീര്‍ ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടന്ന ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയില്‍ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു.

നഗര പരിധിയില്‍ മത്തോട്ടം, അരക്കിണര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രകോപന പോസ്റ്ററുകള്‍ പൊലീസ് നീക്കംചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കത്വ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എസ്.ഡി.പി.െഎയുടെ ആഭിമുഖ്യത്തില്‍ ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലറങ്ങുകയെന്ന മുദ്രാവാക്യമുയര്‍ത്തി വ്യാഴാഴ്ച കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച സാഹചര്യത്തില്‍ കൂടിയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്ന് അറിയുന്നു. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *