സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല

കോഴിക്കോട്:  സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തിൽ ലീഗ് നേതൃത്വം തീരുമാനമെടുത്തത്. പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാടെന്നും  ഇ.ടി.മുഹമ്മദ് ബഷീർ  പറഞ്ഞത് വലിയ ചർച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടൻ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തു.

റാലിയിലേക്കു സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ട്. അവര്‍ നല്ല പരിപാടി നടത്തട്ടെ. പലസ്തീന്‍ വിഷയത്തില്‍ ആരു പരിപാടി സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്യും. അതില്‍ കൂടുതല്‍ കൂടുതല്‍ സംഘടനകള്‍ പങ്കെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനകള്‍ കൂടുതല്‍ ശക്തി സംഭരിച്ച് പലസ്തിനൊപ്പം നില്‍ക്കുന്നതു ലീഗിനു സന്തോഷമുള്ള കാര്യമാണ്.

യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ ലീഗിന് സിപിഎം പരിപാടിയില്‍ സാങ്കേതികമായി പങ്കെടുക്കാനാവില്ല. എന്നാല്‍ പരിപാടി സംഘടിപ്പിക്കുന്നതു നല്ലതാണ്, ലീഗ് അതിനെ സ്വാഗതം ചെയ്യുന്നു. ആ അര്‍ഥത്തില്‍ തന്നെയാണ് ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *