ഈറ്റ് കൊച്ചി ഈറ്റ് യൂട്യൂബര്‍ വീട്ടില്‍ മരിച്ച നിലയില്‍

കൊച്ചി: പ്രമുഖ യൂടൂബര്‍ ഈറ്റ് കൊച്ചി ഈറ്റ് എന്ന സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയിലെ രാഹുല്‍ എന്‍ കുട്ടി വീട്ടില്‍ മരിച്ച നിലയില്‍. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതും ചര്‍ച്ച ചെയ്യുന്നതുമായ ഓണ്‍ലൈന്‍ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസവും വീഡിയോയുമായി സജീമവമായിരുന്നു രാഹുല്‍. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ളതായിരുന്നു രാഹുലിന്റെ അവസാന വീഡിയോ.

2015ലാണ് ഈറ്റ് കൊച്ചി ഈറ്റ് കമ്മ്യൂണിറ്റി തുടങ്ങിയത്. ഫേസ്ബുക്ക് ഫണ്ട് നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. കമ്മ്യൂണിറ്റിയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ഡോളറാണ് ഫേസ്ബുക്ക് അനുവദിച്ചത്. നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റിക്കുള്ളത്. രാഹുലിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *