തിരുവനന്തപുരം: ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ പൂര്‍ണ ഉത്തരവാദിത്തവും വിദ്യാഭ്യാസ ഭരണച്ചുമതലയും ഇനി കായിക വകുപ്പിന്. വകുപ്പ് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കായിക രംഗത്തോട് താല്‍പര്യമുള്ള അധ്യാപകര്‍ക്ക് മാത്രം നിയമനമെന്ന് കായികമന്ത്രി അറിയിച്ചു. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പരിശീലന സൗകര്യങ്ങള്‍ വിപുലമാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം സ്‌കൂളിലെ ഭക്ഷ്യ വിഷബാധയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. സ്‌കൂളില്‍ തുടര്‍ച്ചയായി ഉണ്ടായ ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *