കൊല്ലം: കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. രാവിലെ 6.55ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് മൂന്നാമത്തെ പഌറ്റ്‌ഫോമില്‍ വച്ച് പാളം തെറ്റിയത്. ആളപായമൊന്നുമില്ല.

ഇതേതുടര്‍ന്ന് ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, പാസഞ്ചറിന് പിന്നാലെ സര്‍വീസ് നടത്തുന്ന മലബാര്‍ എക്‌സ്പ്രസിന് കൊല്ലം മുതല്‍ തിരുവനന്തപുരം വരെ എല്ലായിടത്തും സ്റ്റോപ്പ് അനുവദിച്ചു.

കൊല്ലം-തിരുവനന്തപുരം പാസഞ്ചറില്‍ ടിക്കറ്റ് എടുത്ത യാത്രകാര്‍ക്ക് മലബാറില്‍ യാത്ര ചെയ്യാമെന്നും റെയില്‍വേ അധികൃതര്‍ അറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *