തൃശൂരിൽ തോക്കുമായി സ്കൂളിൽ എത്തിയ പൂർവവിദ്യാർഥി വെടിയുതിർത്തു; ഭീകരാന്തരീക്ഷം

തൃശൂർ: സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പു നടത്തിയ പൂർവ വിദ്യാർഥി കസ്റ്റഡിയിൽ. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. എയർഗണ്ണുമായി എത്തിയ ഇയാൾ, ക്ലാസ് റൂമിൽ കയറി മുകളിലേക്കു വെടിയുതിർത്തതായാണ് വിവരം. മൂന്നു തവണ വെടിവച്ചെന്നാണ് പ്രാഥമിക വിവരം. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. തൃശൂർ മുളയം സ്വദേശിയായ ജഗനാണ് സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ജഗൻ ലഹരിക്ക് അടിമയാണെന്നും പറയുന്നു.

tcr_gun_fire

ചൊവ്വാഴ്ച രാവിലെ 10.15-ഓടെയായിരുന്നു സ്‌കൂളിനെ നടുക്കിയ സംഭവം. പത്തുമണിയോടെ സ്‌കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥി ആദ്യം സ്റ്റാഫ് റൂമിലാണ് എത്തിയത്. രണ്ടുകൊല്ലം മുന്‍പ് പഠനം നിര്‍ത്തി പോയപ്പോള്‍ തന്റെ തൊപ്പി ഇവിടെ വാങ്ങിവെച്ചിട്ടുണ്ടെന്നും അത് തിരികെ വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ചില അധ്യാപകരെയും പേരെടുത്ത് തിരക്കി. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തി. സ്‌കൂള്‍ കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതിനുപിന്നാലെയാണ് ഇയാള്‍ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് തോക്ക് പുറത്തെടുത്തത്. തുടര്‍ന്ന് ക്ലാസ്മുറികളില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകായിരുന്നു. സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ട ഇയാളെ പോലീസ് സംഘം പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *