‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ..’: ഹൃദ്യമായ കുറിപ്പുമായി മുഹമ്മദ് ഷമി

ന്യൂഡല്‍ഹി: ലോകകപ്പിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി. മാതാവ് അന്‍ജും ആറയെ കുറിച്ചാണ് ഷമിയുടെ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
മാതാവിന്റെ ചിത്രമടക്കം പങ്കുവച്ചാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഞായറാഴ്ച നടന്ന ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ദിവസം അന്‍ജും രോഗബാധിതയായിരുന്നു. പനിക്ക് പിന്നാലെ മോഹാലസ്യം സംഭവിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ..’: ഹൃദ്യമായ കുറിപ്പുമായി മുഹമ്മദ് ഷമി
‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ.. എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് അസുഖം ഭേദമാകുമെന്നാണ് പ്രതീക്ഷ’-മാതാവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ഷമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിലവില്‍ അന്‍ജുമിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2023 ലോകകപ്പില്‍ 24 വിക്കറ്റുമായി ഗോള്‍ഡന്‍ ബാള്‍ സ്വന്തമാക്കിയത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയായിരുന്നു. ആദ്യത്തെ നാലു മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന താരം തിരിച്ചുവരവില്‍ എല്ലാവരെയും ഞെട്ടിച്ചു. ഇന്ത്യയുടെ അപരാജിതമായ വിജയക്കുതിപ്പില്‍ നിര്‍ണായക പങ്കും വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *