ച്യൂയിങ്ഗം ചവയ്ക്കുന്നത് പലര്‍ക്കും ഇഷ്ടമായിരിക്കാം. മുഖ വ്യായാമത്തിന് നല്ലതാണ്. എന്നാല്‍ ച്യൂയിങ്ഗത്തിന് ചില ദോഷങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ഗുണ നിലവാരമില്ലാത്ത ച്യൂയിങ്ഗം വായില്‍ മുറിവുകളുണ്ടാക്കും. ഇനമലിനെ നശിപ്പിക്കും. ച്യൂയിങ്ഗത്തില്‍ ഉപയോഗത്തില്‍ ഉപയോഗിച്ചിട്ടുള്ളത് രാസവസ്തുക്കളാണെങ്കില്‍ ദഹനത്തെയും ബാധിക്കും.

നാവിലെ തോലു പോകുന്നതുകൊണ്ട് മറ്റ് ഭക്ഷണ സാധനങ്ങളുടെ സ്വാദ് അറിയാന്‍ കഴിയാതെ വരും. എരിവും പുളിയുമൊന്നും തിരിച്ചറിയാന്‍ കഴിയാതെയാവും. ഈറ്റിങ് ബിഹേവിയേഴ്‌സ് എന്ന ജേര്‍ണലില്‍ ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ച്യൂയിങ്ഗത്തില്‍ ഉപയോഗിക്കുന്ന മെന്തോളാണ് നാവിലെ രസമുകുളങ്ങള്‍ നശിപ്പിച്ച് സ്വാദ് അറിയാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നത്. രാവിലെ ബഷിങ് കഴിഞ്ഞ ശേഷം ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ ചവര്‍പ്പ് അനുഭവപ്പെടുന്നതിന് കാരണം മെന്തോളാണ്. ച്യൂയിങ്ഗം നിത്യേനെ ഉപയോഗിക്കുന്നത് ശരീരഭാരം അമിതമായി നഷ്ടപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *