തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനവ് തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്ന് മന്ത്രി എം.എം. മണി. വൈദ്യുതി ചാര്‍ജില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം സാധാരണ ഉപഭോക്താക്കള്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കുമെന്നും വന്‍കിട ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കുന്നതിനെ കുറിച്ച് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *