ഫൗസിയയെ ഗർഭിണിയാക്കിയതിന് ആഷിഖിനെതിരെ പോക്സോ കേസ്; മലയാളി നഴ്സിങ് വിദ്യാർഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ചിത്രമെടുത്ത് വാട്സാപ്പിൽ സ്റ്റേറ്റസിട്ടത് ഫോട്ടോയെ ചൊല്ലിയുള്ള തർക്കം !

ചെന്നൈ ∙ മലയാളി നഴ്സിങ് വിദ്യാർഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ചിത്രമെടുത്ത് വാട്സാപ്പിൽ സ്റ്റേറ്റസിട്ടത് ഫോട്ടോയെ ചൊല്ലിയുള്ള തർക്കത്തെ തുടർ‌ന്നെന്നു സൂചന. കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള പുത്തൻവീട്ടിൽ ഫൗസിയ (20) കൊല്ലപ്പെട്ട കേസിൽ കൊല്ലം കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് ആഷിഖ് മൻസിലിൽ ആഷിഖിനെയാണ് (21) അറസ്റ്റ് ചെയ്തത്.

നഗരത്തിലെ ക്രോംപെട്ട് ബാലാജി ആശുപത്രിയിൽ 2–ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ ഫൗസിയയെ കാണാനെത്തിയതായിരുന്നു ആഷിഖ്. ഏതാനും ദിവസമായി ഇരുവരും ഹോട്ടലിൽ താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഷിഖ് മറ്റൊരു പെൺകുട്ടിയോടൊത്തു നിൽക്കുന്ന ഫോട്ടോ ഫൗസിയ കണ്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് സൂചന. തുടർന്ന് ഫൗസിയയെ മർദിച്ച ആഷിഖ് ടീഷർട്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹത്തിന്റെ ഫോട്ടോയെടുത്ത് ആഷിഖ് വാട്സാപ്പിൽ സ്റ്റേറ്റസ് ഇട്ടതായി സുഹൃത്തുക്കളും പൊലീസും പറഞ്ഞു. ഇതു ശ്രദ്ധയിൽപെട്ട ഫൗസിയയുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറി‍ഞ്ഞത്. ആഷിഖിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെൻട്രൽ സ്റ്റേഷനു സമീപത്തുനിന്ന് ഇയാളെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *