രൺജി പണിക്കർക്ക് വീണ്ടും വിലക്ക്

നടനും സംവിധായകനുമായ രൺജി പണിക്കർക്ക് വീണ്ടും തിയറ്റർ ഉടമകളുടെ വിലക്ക്. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. കുടിശിക തീർക്കുംവരെ രൺജിയുടെ സിനിമകളുടെ സഹകരിക്കില്ലെന്നും തിയറ്റർ ഉടമകൾ. രൺജി പണിക്കർ അഭിനയിക്കുന്ന പുതിയ ചിത്രമായ ‘എ രഞ്ജിത് സിനിമ’ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നും ഇവർ അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത്.

വിലക്ക് നിലനിൽക്കെ തന്നെ രൺജി പ്രധാനവേഷത്തിലെത്തിയ സെക്‌ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *