ചങ്ങലകൊണ്ട് കൈകാൽ ബന്ധിച്ചു; പ്രണയപ്പകയിൽ ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് ട്രാൻസ്ജെൻഡർ‌

ഐടി കമ്പനി ജീവനക്കാരിയെ ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച് ജീവനോടെ കത്തിച്ച ട്രാൻസ്ജെൻഡർ പിടിയിൽ. മധുര സ്വദേശിനി ആർ.നന്ദിനി കൊല്ലപ്പെട്ട കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ (26) ആണ് അറസ്റ്റിലായത്.  പ്രണയബന്ധത്തിൽ നിന്ന് പി‍ൻമാറിയതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴുത്തിലും കൈകളിലും കാലുകളിലും ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവും പൊള്ളലുമേറ്റ നിലയിൽ നന്ദിനിയെ 23ന് രാത്രിയാണ് പരിസരവാസികൾ കണ്ടെത്തിയത്. പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു.

നന്ദിനിയും മഹേശ്വരിയും മധുരയിൽ ഒരേ സ്കൂളിലാണു പഠിച്ചിരുന്നത്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണു മഹേശ്വരി വെട്രിമാരനായത്. ഇരുവരും 8 മാസമായി തുരൈപ്പാക്കത്തെ ഐടി സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. നന്ദിനിയുടെ ജന്മദിനമായിരുന്ന 23ന് അപ്രതീക്ഷിത സമ്മാനം നൽകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരകൃത്യം നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *