വര്‍ക്കലയില്‍ ആണ്‍സുഹൃത്തിനൊപ്പമെത്തിയ യുവതി കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: വര്‍ക്കല ഹെലിപാഡ് കുന്നില്‍ നിന്നും കടലിലേക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെല്‍വേലി സ്വദേശിനിയായ അമിതയാണ് കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്.

അമിതയുടെ ആണ്‍ സുഹൃത്ത് ബസന്ത് ഉള്‍പ്പടെ 3 യുവാക്കളോടൊപ്പം കാറിലാണ് യുവതി എത്തിയത്. ഇവര്‍ക്കൊപ്പം ഐസ്‌ക്രീം കഴിച്ചു കൊണ്ട് നില്‍ക്കവേ യുവതി പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു. ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം.

ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പോലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് യുവതി താഴേക്ക് ചാടിയത്. കടലിലേക്ക് ചാടിയ യുവതിയെ രക്ഷിക്കാന്‍ ഉടന്‍ തന്നെ ശ്രമം നടത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും തുടര്‍ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *