വലപ്പാട്: ചാമക്കാല ഗവണ്‍മെന്റ് മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിലേക്ക് മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കിയത്. വിതരണോദ്ഘാടനം പിടിഎ പ്രസിഡന്റ് സി. ബി. അബ്ദുള്‍ സമദ് നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ്ജ് ഡി. ദാസ് പദ്ധതി സമര്‍പ്പണം നടത്തി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ആന്റോ പി പോള്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എസ്. ആര്‍. ഉണ്ണികൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെ. വി. പ്രേമചന്ദ്രന്‍, എംപിടിഎ പ്രസിഡന്റ് സജിത റിയാസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം. എം. സല്‍മത്ത് എന്നിവര്‍ പ്രസംഗിച്ചു.
2024-01-04

/sathyam/media/media_files/j6LP6ECuXYba3DRiiIDs.jpeg)