കോഴിക്കോട്: വടകരയ്ക്കു സമീപം യുവതിയെയും രണ്ടു മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര തിരുവള്ളൂരിലാണ് സംഭവം. കുന്നിയിൽ മഠത്തിൽ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് (ആറു മാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളെ ശരീരത്തിൽ കെട്ടിവച്ചശേഷം അഖില കിണറ്റിൽ ചാടിയെന്നാണ് നിഗമനം.

രാവിലെ വീട്ടില്‍നിന്ന് പുറത്തുപോയ നിധീഷ് ഫോണില്‍വിളിച്ചിട്ടും ഭാര്യയെ കിട്ടാത്തതിനാലാണ് തിരികെ വീട്ടിലെത്തിയത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് മൂവരെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി മൂവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *